പത്തനാപുരം: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തറയിൽ ഫിനാൻസ് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി പരാതി.
നിലവില്‍ മുപ്പത്തഞ്ചോളം നിക്ഷേപകര്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പരാതികൾ പ്രകാരം 30 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായതായാണ് പ്രാഥമികനിഗമനം. ഫിനാന്‍സ് ഉടമയുമായ സജി സാം, ഭാര്യ റാണി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സജി സാം പൊലീസില്‍ കീഴടങ്ങിയിരുന്നു. പലിശ ഉൾപ്പെടെ കഴിഞ്ഞ ജനുവരിവരെ നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. ഫെബ്രുവരി മാസത്തെ പലിശ മുടങ്ങിയപ്പോള്‍ 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ ഓരോന്ന് പൂട്ടാന്‍ തുടങ്ങിയത്.
അറസ്റ്റിലായ സജി സാമിനെ കഴിഞ്ഞദിവസം പത്തനാപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പണയ ഉരുപ്പടികള്‍ തിരികെ നല്‍കുന്നതിനായി പൊലീസ് നിർദേശപ്രകാരം പത്തനാപുരം ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തെളിവെടുപ്പിനുശേഷം അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.