ഇരവിപുരം: ബന്ധുവിെൻറ കാർ തട്ടിയെടുത്തശേഷം വ്യാജ രേഖകളുണ്ടാക്കി പണയം വെച്ച സംഘത്തിൽപെട്ട ഒരാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു കടന്ന കേസിൽ നേരത്തേ പിടിയിലായയാളാണ് കേസിൽ അറസ്റ്റിലായത്. ഇരവിപുരം കയ്യാലക്കൽ അറഫാനഗർ 81 ഹമീദ മൻസിലിൽ നിന്നും തൃക്കോവിൽവട്ടം മൈലാപ്പൂര് പേരയം ഗവ.എൽ.പി സ്കൂളിന് വടക്ക് കനാൽ പുരയിടത്തിൽ നജീം മൻസിലിൽ വാടകക്ക് താമസിക്കുന്ന ഷുഹൈബ് (25) ആണ് അറസ്റ്റിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അയത്തിൽ പണിക്കൻറയ്യത്ത് നഗറിൽ പണ്ടകശാല തൊടിയിൽ അൻസാരിയുടെ കാറാണ് ഇവർ തട്ടിയെടുത്തത്. ഇരവിപുരം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തി പ്രതിയെ പിടികൂടിയത്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ആൻറണി, എ.എസ്.ഐമാരായ ഷിബു ജെ. പീറ്റർ, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.