കൊല്ലം: കൈകാലുകൾ ബന്ധിച്ചുള്ള സാഹസിക നീന്തലിന് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ രതീഷിന് ഗിന്നസ് വേൾഡ് ഓഫ് റെക്കോഡ്സിെൻറ അനുമതി. ഈമാസം 18ന് കൈകാലുകൾ ബന്ധിച്ച് പത്ത് കിലോമീറ്റർ നീന്തി ഗിന്നസ് റെക്കോഡിൽ എത്താനാണ് ഗിന്നസ് റെക്കോഡ് അധികൃതർ രതീഷിന് അനുമതി നൽകിയത്.
ഒഡിഷക്കാരനായ ഗോപാൽ ഖാർവിങ് 2013 ഡിസംബറിൽ മൽപേ ബീച്ചിൽ 3.071 കിലോമീറ്റർ നീന്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. 20 സെൻറിമീറ്റർ നീളമുള്ള കൈയാമവും കാലിൽ 50 സെൻറിമീറ്റർ നീളമുള്ള ആമവും ബന്ധിച്ച് നീങ്ങാനാണ് രതീഷിന് അനുമതി. രണ്ട് അംഗീകൃത നീന്തൽ താരങ്ങളുടെ സാന്നിധ്യം നിർബന്ധമാണ്. കരുനാഗപ്പള്ളിയിലെ ആലപ്പാട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള രതീഷ് നേരത്തെ സമാനമായ നീന്തൽ ഇനത്തിൽ ലിംക ബുക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്.
ഗിന്നസ് വേൾഡ് റെക്കോഡിന് വേണ്ടിയുള്ള ഈ നീന്തൽ ദൗത്യം സംഘാടനം 'സ്നേഹസേന' ആണ് നിർവഹിക്കുന്നത്. ടൂറിസം വകുപ്പിെൻറ ലൈഫ് ഗാർഡായി കൊല്ലം ബീച്ചിൽ സേവനമനുഷ്ഠിക്കുകയാണ് രതീഷ്. അറബിക്കടലിന് തിരശ്ചീനമായുള്ള ടി.എസ് കനാലിൽ നടക്കുന്ന പരിപാടിയുടെ തത്സമയ ദൃശ്യങ്ങളും സാക്ഷികളുടെ സത്യപ്പെടുത്തലും പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഗിന്നസ് വേൾഡ് റെക്കോഡിൽ രതീഷ് ഇടംപിടിക്കും. സാധ്യമായാൽ ഈയിനത്തിൽ ഇന്ത്യയിലെ ആദ്യ റെക്കോഡായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.