കൊല്ലം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന ജില്ലകളിൽ കൊല്ലവും. മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും പൊള്ളുന്ന ചൂട് ആണ് ജില്ലയിൽ അനുഭവപ്പെട്ടിരുന്നത്. ഇനിയും താപനില ഉയർന്നാൽ ജനജീവിതം ദുസ്സഹമാകും.
മാസങ്ങളായി കടുത്ത വേനലിന്റെയും ജലക്ഷാമത്തിന്റെയും പിടിയിലാണ് ജില്ല. സൂര്യാതപം ഉൾപ്പെടെ സാധ്യതയുള്ളതിനാൽ ചൂടിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആഴ്ചകൾക്ക് മുമ്പ് തന്നെ പുറപ്പെടുവിച്ചിരുന്നു. ചൂട് കൂടി ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാതെ ശ്രദ്ധിക്കണം.
വയോധികർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക ശ്രദ്ധ നൽകണം. കടുത്ത വെയിൽ ഉള്ള സമയമായ പകൽ 11നും മൂന്നിനും ഇടയിൽ പുറത്തിറങ്ങി വെയിൽ കൊള്ളരുത്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം.
*ധാരാളം വെള്ളം കുടിക്കണം
*പുറത്തുപോകുമ്പോൾ കുടിവെള്ളം കരുതണം
*സോഫ്റ്റ് ഡ്രിങ്ക് പോലുള്ളവ ഒഴിവാക്കി വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം പോലുള്ളത് കുടിക്കുന്നതാണ് നല്ലത് വെയിലിൽ കുടയോ തൊപ്പിയോ ഉപയോഗിക്കണം
*ഉച്ചസമയത്ത് വെയിലിൽ തൊഴിലാളികൾ ജോലിയെടുക്കരുത്
*ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കണം
*സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കണം
*വീടുകൾക്കുള്ളിൽ വായുസഞ്ചാരം സുഗമമാക്കാൻ വാതിലുകളും ജനലുകളും തുറന്നിടണം
*അസ്വസ്ഥതയുണ്ടായാൽ ശരീരം തണുപ്പിക്കുന്നതിന് പ്രഥമശുശ്രൂഷ നൽകിയതിന് ശേഷം വൈദ്യസഹായം തേടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.