കുന്നിക്കോട്: നരിക്കൽ ഒരിപുറത്തു മലയിലെ ഖനനാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി നിർദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സർവേ ഡയറക്ടർ മോഹന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള സർവേ സംഘം ശനിയാഴ്ച രാവിലെ 11ഓടെയാണ് നരിക്കല്‍ ഒരിപ്പുറത്ത് മലയിലെത്തിയത്.
പാറ ഖനനത്തിനായി ക്വാറി ഉടമ സര്‍ക്കാറിന് നല്കിയ അപേക്ഷയിൽ ഉള്‍പ്പെടുത്തിയ സർവേ മാപ്പിൽ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.
പുനലൂർ റോഡിൽനിന്ന് ക്വാറിയിലേക്കുള്ള പാതക്ക് ഏഴ് മീറ്റർ വീതിയുള്ളതായി താലൂക് സർവേയറും വില്ലേജ് ഓഫിസറും നൽകിയ രേഖകളില്‍ പറയുന്നുണ്ട്.
എന്നാൽ, ഈ റോഡിനു മൂന്ന് മുതൽ നാലര മീറ്റർ വീതിയുള്ളുവെന്ന് പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന്, പ്രദേശവാസിയായ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ കലക്ടർക്കും വിജിലൻസിനും പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ സർവേ വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. സർവേ മാപ്പില്‍ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച് നടത്തിയതായും റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്കി. പുറമെ ക്വാറിയുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന രേഖകളിലെ സർവേ മാപ്പ് പിൻവലിക്കാനും വിജിലന്‍സ് വിഭാഗം ഉത്തരവിറക്കി.
എന്നാൽ, ഇതിനെതിരെ ക്വാറി ഉടമ ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കി ഉചിത തീരുമാനമെടുക്കാൻ സർവേ ഡയറക്ടറെ ഹൈകോടതി ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥസംഘം ഒരിപ്പുറത്ത് മലയില്‍ സന്ദര്‍ശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.