കൊല്ലം: ദേശീയപാത 744 നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഏറ്റവും മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്.
ദേശീയപാത 66ന്റെ ഭൂമി ഏറ്റെടുക്കലിന് സമാനമായ വ്യവസ്ഥകള്‍ തന്നെ ദേശീയപാത 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലിനും നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി മന്ത്രിയെ നേരില്‍കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാത 744 ന്റെ ഭൂമി ഏറ്റെടുക്കലിന് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതുമായി ഉയര്‍ന്നുവന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഭൂമിയുടെയോ കൃഷിയുടെയോ മരങ്ങളുടെയോ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതില്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.
കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.