കൊല്ലം: അറ്റകുറ്റപണി നടത്താനായി കർബല ജങ്ഷനിലെ റെയിൽവെ നടപ്പാലം അടച്ചുപൂട്ടിയിട്ട് ഒമ്പത് മാസം. പാലം അറ്റകുറ്റപണി നടത്താനോ തുറന്നുകൊടുക്കാനോ നടപടി സ്വീകരിക്കാതെ തികഞ്ഞ അവഗണനയാണ് റെയിൽവെ പുലർത്തുന്നത് എന്നാണ് ആക്ഷേപം.
കർബല ജങ്ഷനെയും ശങ്കേഴ്സ് ജങ്ഷനെയും ബന്ധിപ്പിച്ച്, ആയിരക്കണക്കിന് വിദ്യാർഥികൾ ദിനംപ്രതി ആശ്രയിച്ചിരുന്ന നടപ്പാലമാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്. പാലം അടച്ചതോടെ അപകടകരമായ രീതിയിൽ ആറ് റെയിൽ പാളങ്ങൾ മുറിച്ചുകടന്നാണ് ഇതുവഴി വിദ്യാർഥികൾ ഉൾപ്പെടെ ദിനംപ്രതി പോകുന്നത്.
കർബല ജങ്ഷനിൽ മുമ്പ് ബസ് സർവിസ് ഉൾപ്പെടെ ഉണ്ടായിരുന്ന റെയിൽവെ ഗേറ്റ് ആണ് ഉണ്ടായിരുന്നത്.
100 മീറ്റർ അപ്പുറം ചെമ്മാൻമുക്കിൽ ഓവർബ്രിഡ്ജ് നിർമിച്ചതോടെ 1974ൽ കർബല ജങ്ഷൻ ഗേറ്റ് അടച്ചുപൂട്ടിയിരുന്നു. അന്ന് ഏറെ പ്രതിഷേധം ഉണ്ടായിട്ടും ഗേറ്റ് പുനസ്ഥാപിക്കാൻ റെയിൽവെ തയാറായില്ല. പകരം, ഫാത്തിമ കോളജ് ജങ്ഷൻ ആയ കർബല ജങ്ഷനിൽ റെയിൽവേ ചെലവിൽ നടപ്പാലം നിർമ്മിച്ചു. ഈ പാലമാണ് അറ്റകുറ്റപണി ആവശ്യമാണെന്ന വാദത്തിൽ മാസങ്ങൾക്ക് മുമ്പ് അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.