കൊല്ലം: പ്രഫഷനല്‍ നാടകരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട നാടകനടനും സംവിധായകനുമായ കബീര്‍ദാസ് ചികിത്സക്കായി സഹായം തേടുന്നു. സംസ്ഥാന സര്‍ക്കാറിെൻറ മികച്ച നടനും സംവിധായകനുമുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങിയ കബീര്‍ദാസിന് ഹൃദയ വാല്‍വിന് തകരാറാണ്. ശസ്ത്രക്രിയ ഉടനടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ഇതിനായി 20 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ദുരിതത്തിലായ കബീര്‍ദാസ് പണം കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ സഹായം തേടുന്നത്. കൊല്ലം സ്വദേശിയായ കബീര്‍ദാസ് അഭിനയിച്ച മിക്ക നാടകങ്ങളിലും നായകകഥാപാത്രമായിരുന്നു.
ബാലതാരമായി ആദ്യമെത്തിയത് കിളിമാനൂര്‍ കെ.ആര് തിയറ്റേഴ്സിലാണ്. കൊട്ടിയം സംഗം തിയറ്റേഴ്സ്, എ.കെ തിയറ്റേഴ്സ്, കൊല്ലം യൂനിവേഴ്സല്‍, ഇന്ത്യന്‍ ഡാന്‍സ് അക്കാദമി, കൊല്ലം പ്രസാധന, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം സുനിത, പ്രതിഭ ആര്‍ട്സ്, എസ്.എല്‍.പുരം സൂര്യസോമ, വൈക്കം മാളവിക, കൊല്ലം അനശ്വര, കോട്ടയം നാഷനല്‍, കൊല്ലം യവന, ചൈതന്യ എന്നിങ്ങനെ ഒട്ടുമിക്ക സമിതികളിലും കബീര്‍ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വന്തമായി കൊല്ലം ദൃശ്യകല എന്ന സമിതിയിലൂടെയും നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ. ഇതിനായി എസ്.ബി.ഐ കൊല്ലം ശാഖയില്‍ 67105056083 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. െഎ.എഫ്.എസ്.സി: എസ്ബിഐഎന്‍ 0070054.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.