ഇരവിപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി. 2017 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ വടക്കേവിള ക്രസന്റ് നഗർ -79 ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന നിയാസ് (30) അറസ്റ്റിലായത്.
2017 മുതൽ 2022 വരെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എട്ട് ക്രിമിനൽ കേസുകളിൽ വ്യക്തികൾക്ക് നേരെയുള്ള ൈകയേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, നരഹത്യശ്രമം, കവർച്ച എന്നിവയുണ്ട്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇയാളെ കരുതൽ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.