കൊല്ലം: സിറ്റി പൊലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്നുപേരെ ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019 മുതല്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരുനാഗപ്പള്ളി തേവലക്കര മുള്ളിക്കാല തുണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ കാട്ടാക്കട സലീം എന്ന സലീം (41), 2019 മുതല്‍ തെക്കുംഭാഗം, ചവറ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരുനാഗപ്പള്ളി തേവലക്കര പാരയില്‍ വീട്ടില്‍ അയ്യപ്പന്‍ എന്ന പ്രവീണ്‍ (22), 2022ല്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരിവ്യാപാരം നടത്തിയതിന് രണ്ട് കേസുകളില്‍ പ്രതിയായ കുന്നത്തൂർ ശൂരനാട് സൗത്ത് കണ്ടത്തിന്‍തറ പടിഞ്ഞാറ്റതില്‍ മുഹമ്മദ് ഷാന്‍ (34) എന്നിവരെയാണ് ജില്ലയില്‍നിന്ന് പുറത്താക്കി ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.