കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. പള്ളിക്കല്‍ പ്ലാമൂട് മേലേവിള പുത്തന്‍വീട്ടില്‍ കമാലുദ്ദീനാണ് (33) ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ ഇദ്ദേഹത്തി​െൻറ കൈക്കും കാലിനും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന്​ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാ​െണന്ന് കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പ്ലാമൂട് ജങ്​ഷന് സമീപമാണ് ആക്രമണമുണ്ടായത്.

പ്ലാമൂട് ജങ്​ഷന് സമീപം നില്‍ക്കുകയായിരുന്ന കമാലുദ്ദീനെ ഓട്ടോയിലെത്തിയ അഞ്ചംഗസംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച്​ വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. പതിനഞ്ച് ദിവസം മുമ്പാണ് കമാലുദ്ദീന്‍ കേരള കോണ്‍ഗ്രസ് -ബിയില്‍ അംഗത്വം എടുത്തത്. അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്ക്​ ഒരു ബന്ധമില്ലെന്നും ആക്രമണം വ്യക്തിപരമായ കാരണങ്ങളാകാമെന്നും എസ്.ഡി.പി.ഐ നേതൃത്വം പറഞ്ഞു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.

Tags:    
News Summary - Kerala Congress worker was attacked and injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.