മയ്യനാട്: പാഴ്ച്ചെടികൾ വളർന്ന് പ്ലാറ്റ്ഫോമും പരിസരവും കാടുകയറി ഇഴജന്തുക്കൾ ഉൾപ്പടെ താവളമാക്കിയിട്ടും അധികൃതർ കണ്ടമട്ടില്ല. മയ്യനാട് റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് പുല്ല് വളർന്നത്.
ഇഴജന്തുക്കളുടെ ശല്യം കാരണം യാത്രക്കാർ ഭീതിയോടെയാണ് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നത്. പാമ്പും നായ്കളും, മുള്ളൻ പന്നിയുമൊക്കെ ഇവിടെയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. പ്ലാറ്റ്ഫോമിന്റെ സമീപത്തെ കാട് വൃത്തിയാക്കണമെന്ന് യാത്രക്കാരുടെ സംഘടനകളും നാട്ടുകാരും പലതവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. പ്ലാറ്റ്ഫോം വൃത്തിയാക്കണെമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾക്ക് തയാറെടുക്കുകയാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.