കിളികൊല്ലൂർ കസ്റ്റഡി മർദനം; മിലിട്ടറി ഇന്‍റലിജൻസ് മൊഴി രേഖപ്പെടുത്തി

കിളികൊല്ലൂർ: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ മിലിട്ടറി ഇന്‍റലിജൻസ് വീട്ടിലെത്തി മർദനമേറ്റ വിഘ്നേഷിന്‍റെയും മാതാവ് സലീലയുടെയും മൊഴി രേഖപ്പെടുത്തി. ഡൽഹിയിൽ നിന്നെത്തിയ രണ്ടംഗ സംഘമാണ് കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായെത്തിയത്.

സൈന്യത്തിന്‍റെ അന്വേഷണത്തിന് പുറമേയാണ് കേസ് മിലിട്ടറി ഇന്‍റലിജൻസ് അന്വേഷിക്കുന്നത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ വരെ മൊഴിയെടുപ്പ് നീണ്ടു. സംഭവ സമയത്തെ മാധ്യമ വാർത്തകളുൾപ്പെടെ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മർദനമേറ്റതിന്‍റെ ചിത്രങ്ങളും ഡോക്ടർമാർ നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിലെ വിവരങ്ങളും ശേഖരിച്ചു.

അതേസമയം, കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ആക്രമണവുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് വെള്ളിയാഴ്ച കൈമാറി. റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.

Tags:    
News Summary - Killikollur custodial beating-Military Intelligence recorded the statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.