കുണ്ടറ: കിഴക്കേകല്ലട പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടായിട്ടും രണ്ട് സ്ഥിരംസമിതികൾ യു.ഡി.എഫിന് നഷ്ടമായി. ക്ഷേമകാര്യ സമിതിയും ആരോഗ്യ വിദ്യാഭ്യാസ സമിതികളുമാണ് എൽ.ഡി.എഫ് നേടിയത്. ക്ഷേമകാര്യസമിതി അധ്യക്ഷനായി എൽ.ഡി.എഫിലെ സുനിൽകുമാറിനെയും ആരോഗ്യ വിദ്യാഭ്യാസസമിതി അധ്യക്ഷയായി എൽ.ഡി.എഫിലെ ശ്രുതിയെയും തെരഞ്ഞെടുത്തു. മറ്റൊരു സ്ഥിരംസമിതിയായ വികസനകാര്യസമിതി യു.ഡി.എഫിലെ കേരള കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച റാണി സുരേഷിനും ലഭിച്ചു.
ക്ഷേമം, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതികളിലേക്കുള്ള പത്രികൾ സമർപ്പിക്കുന്നതിൽ വന്ന പിഴവാണ് യു.ഡി.എഫിന് വിനയായത്. ഈ കമ്മിറ്റികളിലേക്കുള്ള വനിത പ്രതിനിധികളെ എൽ.ഡി.എഫ് നൽകി. നിയമപ്രകാരം 10.45ന് മുമ്പ് പത്രികൾ നൽകണം. എന്നാൽ യു.ഡി.എഫ് സമയം കഴിഞ്ഞാണ് പത്രികൾ സമർപ്പിച്ചത്. എൽ.ഡി.എഫ് നേരത്തെ പത്രികകൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
വൈകി സമർപ്പിച്ച പത്രികകൾ തള്ളി. ഇതോടെ മൂന്നുപേർ വീതം അംഗങ്ങളായ ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതികളിൽ എൽ.ഡി.എഫിെൻറ രണ്ടംഗങ്ങൾ വീതം തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിെൻറ ഒരോ വനിത അംഗങ്ങളും ഈ കമ്മിറ്റിയിലുണ്ട്. ഇരുസമിതികളിലും ഭൂരിപക്ഷം നേടിയ എൽ.ഡി.എഫിന് തങ്ങളുടെ പ്രതിനിധികളെ ഈ കമ്മിറ്റികളുടെ ചെയർമാനായി തെരഞ്ഞെടുക്കാൻ കഴിഞ്ഞു. യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ആറ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.