കൊല്ലം: വാണിജ്യ സമുച്ചയവും െറയില്‍വേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോെട കൊല്ലം െറയില്‍വേസ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ചെന്നൈയില്‍ ദക്ഷിണ െറയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് വിവരം അറിയിച്ചത്. 2023 ഡിസംബറിന് മുമ്പ് നിർമാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള 21 സ്റ്റേഷനുകളിൽ ഒന്നാണ് കൊല്ലം െറയില്‍വേ സ്റ്റേഷന്. നിർമാണപ്രവര്‍ത്തനങ്ങള്‍ െറയില്‍വേ നിർമാണ വിഭാഗം നേരിട്ട് നടപ്പാക്കും. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനായി െറയില്‍വേ ലാൻഡ് െഡവലപ്മെൻറ് അതോറിറ്റിയെ ഏല്‍പ്പിച്ചിരുന്ന പ്രവൃത്തി നിർമാണവിഭാഗം തിരികെ ഏറ്റെടുക്കുകയായിരുന്നു.
കൊല്ലം െറയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15 മുതല്‍ രണ്ടാമത്തെ എസ്കലേറ്ററും ലിഫ്റ്റും കമീഷന് ചെയ്യും. കൊല്ലം െറയില്വേസ്റ്റേഷനിലെ ചൈനീസ് പാലസ് കെട്ടിടം െറയില്‍വേ മ്യൂസിയമാക്കണമെന്ന എം.പിയുടെ നിർദേശം പരിശോധിക്കാന്‍ ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജര്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. സീസണ് ടിക്കറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള തീവണ്ടിയാത്രക്കാരുടെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കും. സ്പെഷല്‍ ട്രെയിനുകള്‍ െറഗുലര്‍ ട്രെയിനുകളായി മാറ്റം വരുത്തുന്നത് സംസ്ഥാനത്തെ കോവിഡിെൻറ നിരക്കിനെ ആശ്രയിച്ചായിരിക്കുമെന്നും ഉയര്‍ന്ന കോവിഡ് നിരക്ക് ഇപ്പോഴും തുടരുന്നതിനാല്‍ കേരളത്തിലെ തീവണ്ടികള്‍ െറഗുലര്‍ തീവണ്ടികളാക്കുന്നത് ബുദ്ധിമുട്ടാണെന്നും െറയില്‍വേ അധികൃതര്‍ അറിയിച്ചു. കൊല്ലം-പുനലൂര്‍ വൈദ്യുതീകരണം 2022 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കും. വിസ്റ്റാഡോം കോച്ച് സർവിസ് ആരംഭിക്കുന്നവിധം കൊല്ലം-ചെങ്കോട്ട പാതയിലൂടെ ഡേ- എക്സ്പ്രസ് ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വിസ്റ്റാഡോം കോച്ചുകള്‍ സർവിസ് ആരംഭിക്കുവാന്‍ സാധ്യത പരിശോധിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
എറണാകുളം-കൊല്ലം-ചെങ്കോട്ട വേളാങ്കണ്ണി എക്സ്പ്രസ് െറഗുലര്‍ തീവണ്ടിയാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശ ദക്ഷിണ റയില്‍വേ കേന്ദ്ര െറയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിനും സ്റ്റോപ്പേജുകള്‍ അനുവദിക്കുന്നതിനുമായി എം.പി സമര്‍പ്പിച്ച പട്ടിക ദക്ഷിണ െറയില്‍വേയുടെ ശിപാര്ശസഹിതം റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. യോഗത്തില്‍ ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍ നീനു ഇട്ടിറിയ, കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പ്രെഫുല വര്‍മ, അഡീഷനല്‍ ജനറല്‍ മാനേജര്‍ ബി.ജി. മാലിയ, പ്രിന്‍സിപ്പല്‍ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ രവി വളൂരി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.