വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.പിയുടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്. ച​ന്ദ്രു​പ്ര​കാ​ശ്, അ​സി.​എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ വി. ​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ അ​ൽ​ത്താ​ഫ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

കൊല്ലം: റെയിൽവേ സ്റ്റേഷന്‍റെ സമഗ്ര വികസനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥ സംഘം കൊല്ലം സ്റ്റേഷനിൽ പരിശോധന നടത്തി.

വിമാനത്താവളത്തിന് സമാനമായി ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള 385.4 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതി കൊല്ലം സ്റ്റേഷനിൽ നടപ്പാക്കും.

പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതിന് മുന്നോടിയായാണ് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘത്തിനൊപ്പമുണ്ടായിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 290 കോടി രൂപയുടെ ടെൻഡര്‍ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ ഒമ്പതിന് ടെൻഡര്‍ തുറന്ന് പരിശോധിക്കും. ടെക്നിക്കല്‍ ബിഡും ഫിനാഷ്യല്‍ ബിഡും പരിശോധിച്ച് എത്രയും പെട്ടെന്ന് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. 39 മാസം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണ െറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രുപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പദ്ധതിരേഖ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി. ദക്ഷിണ െറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം എന്‍ജിനീയര്‍മാരായ വി. നാരായണന്‍ നമ്പൂതിരി, എ. അല്‍ത്താഫ്, സ്റ്റേഷന്‍ മാനേജര്‍ ജി. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

വരും എ ക്ലാസ് സൗകര്യം

വിമാനയാത്രക്കാര്‍ക്ക് നല്‍കുന്ന രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സേവനം കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. െറയില്‍വേ സ്റ്റേഷനിലെ തെക്കും വടക്കും ഭാഗങ്ങളിലായി രണ്ട് ടെര്‍മിനലുകളും വിശാലമായ സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയങ്ങൾ നിര്‍മിക്കും.

അവ പരസ്പരം ബന്ധിപ്പിക്കുന്ന ഏകദേശം 110 മീറ്റര്‍ നീളത്തിലും 36 മീറ്റര്‍ വീതിയിലുമുള്ള ശീതീകരിച്ച റൂഫ് പ്ലാസയും സജ്ജമാക്കും. റൂഫ് പ്ലാസയാണ് ഏറ്റവും ആകര്‍ഷണീയമായ സംവിധാനം. ശീതീകരിച്ച റൂഫ് പ്ലാസയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, ശുചിമുറികള്‍, ഫുഡ് കോര്‍ട്ടുകള്‍, ലഘുഭക്ഷണശാലകള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം, മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യം എന്നിങ്ങനെ വിമാനത്താവളത്തിന് സമാനമായ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കും. എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും റൂഫ് പ്ലാസയില്‍ നിന്ന് എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കും. തദ്ദേശീയമായ വാസ്തുവിദ്യ അനുസരിച്ച് ആകര്‍ഷണീയമായാണ് കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

വലിയ പാർക്കിങ് സൗകര്യം

യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. യാത്രപോകുന്നതിനും വരുന്നതിനും പ്രത്യേകം കവാടങ്ങളും സജ്ജീകരിക്കും.

യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാത്തവിധം ചരക്കുകളുടെ നീക്കത്തിന് പ്രത്യേക ട്രോളിയും എസ്കലേറ്ററും സജ്ജമാക്കും.

എല്ലാ പ്ലാറ്റ്ഫോമുകളിലും അത്യാധുനിക രാജ്യാന്തര നിലവാരത്തിലുള്ള മേല്‍ക്കൂരകള്‍ നിര്‍മിക്കും.

റിസര്‍വേഷനും ഓഫിസ് പ്രവര്‍ത്തനത്തിനുമായി പ്രത്യേക കെട്ടിടങ്ങള്‍ സജ്ജമാക്കും.

ഒരേസമയം 300 മുതല്‍ 400 വരെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന 12,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളുള്ള മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കും.

ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങിനും സമാനസൗകര്യമൊരുക്കും. രണ്ടാമത്തെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്ങും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

67 ഏക്കര്‍ സ്ഥലത്ത് വികസന പദ്ധതികളുടെ ഭാഗമായി 30,000 ചതുരശ്ര മീറ്റര്‍ നിര്‍മാണമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഹരിതപദ്ധതിയായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ ഭൂമി ഒരുക്കല്‍, പൂന്തോട്ടങ്ങള്‍, മരങ്ങള്‍ െവച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക അഗ്നിസുരക്ഷാ സംവിധാനം

സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ ശീതീകരണ സംവിധാനം എന്നിവയുമുണ്ട്. ആധുനിക സുരക്ഷാസംവിധാനങ്ങള്‍, സി.സി.ടി.വി, അത്യാധുനിക അഗ്നിസുരക്ഷാ സാങ്കേതിക സംവിധാനം, ഊര്‍ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഹീറ്റ് ലൈറ്റിങ്-വെന്‍റിലേഷന്‍, രണ്ട് ടെര്‍മിനലുകളിലുമായി ഹെല്‍പ്പ് ഡെസ്ക്കുകള്‍, ലാപ്പ്ടോപ്പ്, മൊബൈല്‍ ചാര്‍ജ്ജിങ് സൗകര്യങ്ങളും അനുയോജ്യമായ ഫര്‍ണിച്ചറും റൂഫ് പ്ലാസയിലും പ്ലാറ്റ്ഫോമുകളിലും വിവരങ്ങള്‍ അറിയുന്നതിനുള്ള എല്‍.ഇ.ഡി ബോര്‍ഡുകള്‍, അനൗണ്‍സ്മെന്‍റ് സിസ്റ്റം എന്നിവ ലോക നിലവാരത്തില്‍ സ്ഥാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.