കൊട്ടാരക്കര: ഹോട്ടൽ, ബേക്കറി തുടങ്ങി ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താൽ 10000 രൂപ പിഴയീടാക്കാൻ കൊട്ടാരക്കര നഗരസഭ.
മൂന്നുതവണ ക്രമക്കേട് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 29ന് ഹോട്ടൽ, ബേക്കറി ഉടമകളുമായി ചർച്ച നടത്തും. പരിശോധനകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താൽ ഈ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും തീരുമാനിച്ചു.
രണ്ടുദിവസം മുമ്പ് നഗരസഭ അധികൃതർ കൊട്ടാരക്കര നഗരത്തിൽ നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. എന്നാൽ, ഈ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താൻ നഗരസഭ സെക്രട്ടറി തയാറായില്ല.
തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ ബി.ജെ.പി ശക്തമായി എതിർത്തപ്പോഴാണ് ഇനിമുതൽ ക്രമക്കേട് കാട്ടുന്ന ഹോട്ടലുകൾ, ബേക്കറികൾ എന്നിയുടെ പേരുകൾ വെളിപ്പെടുത്താൻ തീരുമാനമായത്. പരിശോധനയിൽ പഴകിയ ഇറച്ചി, വെളിച്ചെണ്ണ, ന്യൂഡിൽസ്, ചപ്പാത്തി, അച്ചാർ എന്നിവ കണ്ടെത്തി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.