കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണം പ്രതിസന്ധിയിൽ. മാസങ്ങൾക്ക് മുമ്പ് നിർമാണ പ്രവർത്തനം തുടങ്ങിവെച്ചിട്ടും തൊട്ടടുത്ത ദിവസങ്ങളിൽ നിർത്തിെവക്കേണ്ടിവന്നു. സ്റ്റാൻഡിന്റെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ടെന്നാണ് ആരോപണം. ഇത് അളന്ന് തിരികെപ്പിടിച്ച ശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.
സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിർമാണത്തിനായി ഒന്നാംഘട്ടമെന്ന നിലയിൽ 75 ലക്ഷം രൂപ അനുവദിക്കുകയും മാർച്ചിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ബസുകളുടെ പാർക്കിങ് സ്ഥലം, വെയിറ്റിങ് ഷെഡ്, കോഫി ഷോപ്പ്, ടോയ്ലറ്റ് സംവിധാനം, മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, കിയോസ്ക്, നടപ്പാത, പ്രവേശന കവാടം, ടാക്സി സ്റ്റാൻഡ് എന്നിവയടക്കമുള്ള സൗകര്യങ്ങളാണ് ബസ് സ്റ്റാൻഡിൽ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.