കഞ്ചാവ് കച്ചവടത്തിലെ കുടിപ്പക; യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ

കഞ്ചാവ് കച്ചവടത്തിലെ കുടിപ്പക; യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര: കഞ്ചാവ് കച്ചവടത്തിലെ കുടിപ്പകയിൽ യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി.

ചക്കുവരയ്ക്കൽ പ്രണവം വീട്ടിൽ ഗോകുലിനെ (27) ആക്രമിച്ച കേസിൽ എഴുകോൺ കാക്കക്കാട്ടൂർ രാമനിലയത്തിൽ രാഹുൽ രാജ് (27) , കൊട്ടാരക്കര വല്ലം ജയഭവനത്തിൽ വൈശാഖ് (27), കൊട്ടാരക്കര പുത്തയത്ത് പുത്തൻ വീട് കിഴക്കേക്കര വിഷ്ണുഭവനിൽ കൊച്ചു വിഷ്ണു (26), മുസ്ലിം സ്ട്രീറ്റ് അഫ്സൽ മൻസിലിൽ അഫ്സൽ (20), കൊട്ടാരക്കര വല്ലം പടിഞ്ഞാറ്റിൻകര ആവിയോട്ട് പുത്തൻ വീട്ടിൽ രഞ്ജിത്ത് (20) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതിന് പ്രതികളുമായി രണ്ടു ദിവസം മുമ്പ് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - ganja gang clash youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.