കൊട്ടാരക്കര: കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. സ്റ്റാൻഡിന്റെ പിറകുവശത്താണ് പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ തള്ളുന്നത്. ഭക്ഷണശാലയിലെ മാലിന്യം ഉൾപ്പെടെ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. സ്റ്റാൻഡിനു സമീപത്തെ ഓടയിലൂടെ അടുത്തുള്ള ഹോട്ടുകളിലെ മലിനജലം ഒഴുകിയെത്തുന്നതും പതിവാണ്. തെരുവ് നായ്ക്കൾ മാലിന്യം ഭക്ഷിക്കുന്നതിനായി കൂട്ടമായാണ് മേഖലയിലെത്തുന്നത്. ബസ് കയറാനെത്തുന്ന വിദ്യാർഥികളടക്കം മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നു. മഴക്കാലപൂർവ ശുചീകരണം നഗരസഭ നടത്തുന്നുണ്ടെങ്കിലും ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം നീക്കാൻ നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.