കൊട്ടാരക്കര: വെളിയം പഞ്ചായത്തിൽ ചൂരക്കോട് ഇത്തിക്കരയാറിന്റെ കൈവഴിയായ കൽച്ചിറയാറിന്റെ 70 മീറ്റർ മാത്രം അകലെ എക്സ്കവേറ്റർ ഉപയോഗിച്ച് വൻതോതിൽ മണ്ണ് ഖനനം നടത്തുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിന്റെയോ റവന്യൂ അധികാരികളുടെയോ അനുമതിയില്ലാതെ ഭൂമിയുടെ ഘടന മാറ്റുന്ന തരത്തിലാണ് ഖനനം.
ഖനനം പരിസരവാസികളുടെ ആരോഗ്യത്തിനും സ്വൈരജീവിതത്തിനും തടസ്സമുണ്ടാക്കി പൊടിപടലങ്ങളിളക്കിയാണ്. പാറ കണ്ടെത്താൻ ഭൂമിയുടെ മുകളിൽ മീറ്ററുകളോളം താഴ്ചയിൽ മണ്ണ് മാറ്റുമ്പോൾ ഇത്തിക്കരയാറിന്റെ പോഷകനദിയായ കൽച്ചിറയാറിന്റെ ഘടന മാറുകയും നിലവിലെ കുടിവെള്ള പദ്ധതിയുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു. ഖനന നടപടി അടിയന്തരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വെളിയം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.