മധുര റെയിൽവേ ഡിവിഷൻ മാനേജർ പി. ആനന്ദ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു

മധുര റെയിൽവേ ഡിവിഷൻ മാനേജർ കൊട്ടാരക്കര സ്റ്റേഷൻ സന്ദർശിച്ചു

കൊട്ടാരക്കര: മധുര റെയിൽവേ ഡിവിഷൻ മാനേജർ പി. ആനന്ദ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു എന്നിവർ സ്റ്റേഷനിൽ എത്തിയിരുന്നു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ എം.പി ഡിവിഷൻ മാനേജരുമായി പങ്കുവെച്ചു.

ചെന്തറ ജങ്ഷനിൽ അടിയന്തരമായി അടിപ്പാത പണിയണമെന്ന് എം.പി ആവശ്യപ്പെട്ടു. നഗരസഭ ചെയർമാനും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകി. ചെന്തറ ജങ്ഷൻ ഡിവിഷൻ മാനേജർ സന്ദർശിച്ചു.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനം നൽകി. പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക, അനുവദിച്ച രണ്ട് ലിഫ്റ്റുകളുടേയും ജോലികൾ ഉടൻ ആരംഭിക്കുക, പുനലൂർ - ചെങ്കോട്ട റെയിൽ പാതയിലെ വൈദ്യുതീകരണം പൂർത്തീകരിക്കുക, കോവിഡ് മൂലം നിർത്തിവെച്ച എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് (കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട വഴി) എത്രയും പെട്ടന്ന് പുനരാരംഭിക്കുക, ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് സർവിസ് മധുരയിലേക്ക് നീട്ടുക, കൊല്ലം - കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് (കൊട്ടാരക്കര, തെങ്കാശി, മധുര, പളനി വഴി) പുനരാരംഭിക്കുക, ഷെൽട്ടറുകൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയതായി പ്ലാറ്റ്ഫോം ഷെൽട്ടറുകൾ സ്ഥാപിക്കുക, റെയിൽവേ സ്റ്റേഷനിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിവിധ സംഘടനകൾ നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.

Tags:    
News Summary - mathura railway divisional manager visits kottarakkara station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.