കൊട്ടാരക്കര: നിയമം ലംഘിച്ച് ആംബുലൻസുകൾ വിലാപയാത്ര നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കരിയിലകുളങ്ങര വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടെൻറ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണ് വിവാദമായത്.
കൊട്ടാരക്കരയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായിരുന്നു ഉണ്ണിക്കുട്ടൻ. മുപ്പതോളം ആംബുലൻസുകൾ ഉച്ചത്തിൽ സൈറൺ മുഴക്കി നിരനിരയായാണ് വിലാപയാത്രയിൽ പങ്കെടുത്തത്. ഇത് പൊതുജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
വിലാപയാത്രയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്നാണ് പൊലീസ് കേസെടുത്തത്. രോഗിയുമായി പോകുമ്പോഴോ അത്യാവശ്യ സന്ദർഭങ്ങളിലോ മാത്രമേ സൈറൺ മുഴക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചതിനും കോവിഡ് പ്രോേട്ടാകോൾ പാലിക്കാത്തതിനുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.