കൊട്ടാരക്കര : മുട്ടറ മരുതിമലയെ സംരക്ഷിക്കാൻ വെളിയം പഞ്ചായത്തിന് സാധിക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാർ. പ്രദേശത്ത് ദിവസവും കഞ്ചാവ് വിൽപ്പനയും അനാശാസ്യ പ്രവർത്തനങ്ങളും വർധിക്കുകയാണ്.
ഇത് സന്ദർശകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. 35 ഹെക്ടറിൽ വ്യാപിച്ച മലയുടെ ഭൂരിഭാഗവും പുല്ല് വളർന്നിരിക്കുകയാണ് . തമിഴ്നാട്ടിൽ നിന്ന് ചെറിയ വിലക്ക് കഞ്ചാവ് വാങ്ങി ഇരട്ടി തുകക്കാണ് കേരളത്തിൽ വിൽക്കുന്നത്.
ഈ കാര്യം പൊലീസിന് അറിയാമെങ്കിലും മലയുടെ മുകളിലത്തെ പടവുകൾ ചവിട്ടി കയറുന്നത് ദുർഘടമാണ്. ഇതാണ് കഞ്ചാവ് ലോബികൾ കൂടുതലും മരുതിമലയെ ആശ്രയിക്കുന്നത്. ജില്ലയിലെ കഞ്ചാവ് ലോബിയുടെ പ്രധാന താവളമായി ഇവിടം മാറിയിരിക്കുകയാണ്. സ്കൂൾ കുട്ടികളാണ് കൂടുതലും വൈകുന്നേരങ്ങളിൽ മലമുകളിൽ എത്തുന്നത്.
അടുത്ത സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മദ്യം കഴിച്ച് ശേഷം മലയുടെ മുകളിൽ നിന്ന് താഴെ ഇറങ്ങാൻ സാധിക്കാത്ത സംഭവമുണ്ടായിരുന്നു. തുടർന്ന് കൊട്ടാരക്കര പൊലീസാണ് ഇവരെ താഴെ എത്തിച്ചത്. ഇതിൽ മുതിർന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലയെ സംരക്ഷിക്കാൻ പഞ്ചായത്ത് മരുതിമലയെ ടൂറിസം വകുപ്പിന് തിരിച്ച് നൽകണമെന്നാണ് നാട്ടുകാർ പറയുന്നത് . സ്ഥലം എം.എൽ.എ യും മന്ത്രിയുമായ കെ. എൻ . ബാലഗോപാൽ 50 കോടി രൂപയാണ് രണ്ടാം ഘട്ട നിർമ്മാണത്തിന് അനുവദിച്ചത്. എന്നാൽ, ടൂറിസം മേഖലയുടെ വികസനത്തിന് വിലങ്ങുതടിയാകുന്ന സാമൂഹികവിരുദ്ധരെയും കഞ്ചാവ് ലോബിയെയും പിടികൂടാൻ പൊലീസിന് സാധിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.