കൊട്ടാരക്കര: മാസങ്ങളായി വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധിക വള്ളക്കടവ് സ്വദേശിനി പൊടിയമ്മ(84)ക്ക് സഹായഹസ്തവുമായി റൂറൽ പിങ്ക് പൊലീസ്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പൊടിയമ്മക്ക് മരുന്ന് വാങ്ങാനോ ചികിത്സിക്കുന്ന ഡോക്ടറെ കാണാനോ നിർവാഹമില്ലാതെയായി.
ഭർത്താവ് ഒരുവർഷം മുമ്പ് മരിച്ചു. മകൾ വിവാഹം കഴിഞ്ഞ് വിദേശത്തും മകൻ ജോലി സംബന്ധമായി ചെന്നൈയിലും ആയതിനാൽ തനിച്ചാകുകയായിരുന്നു. മരുന്ന് തീർന്നതിനാൽ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ചികിത്സ നടത്തിയ ആശുപത്രിയിലെ ബന്ധുവായ ജീവനക്കാരിയോട് വിവരം പറഞ്ഞു.
ജോലി സംബന്ധമായ കാരണങ്ങളാൽ അവർക്ക് എത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ പിങ്ക് പൊലീസ് മീയണ്ണൂരിലെ ആശുപത്രിയിലെത്തി മരുന്നുകൾ ശേഖരിച്ച് വീട്ടിലെത്തി കൈമാറുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ലീന, മേരി മോൾ എന്നിവരാണ് സഹായത്തിെനത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.