കൊട്ടാരക്കര: വയക്കൽ സ്വദേശിനിയായ പിന്നാക്ക വികസന കോർപറേഷൻ ജീവനക്കാരിയുടെ രണ്ട് പവൻ മാല സ്കൂട്ടറിൽ എത്തിയവർ കവർന്നു. പിന്നാക്ക വികസന കോർപറേഷന്റെ കൊല്ലത്തെ ഓഫിസിൽ ജോലിക്ക് ശേഷം വീട്ടിലേക്കു പോകവേ കഴിഞ്ഞ ദിവസം വൈകീട്ട് 6.40 ഓടെ വയക്കൽ ഗീതു ഭവനിൽ നീതുവിന്റെ മാലയാണ് അപഹരിച്ചത്.
വയക്കൽ-ഉമ്മന്നൂർ റോഡിൽ റേഷൻകട ഭാഗത്ത് എതിർദിശയിൽ വന്ന സ്കൂട്ടറിൽ പിന്നിലിരുന്ന ആൾ യുവതിയുടെ കഴുത്തിൽ പിടിച്ച് രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചു കടക്കുകയായിരുന്നു. മഴമൂലം ഈ ഭാഗത്ത് വൈദ്യുതി ഇല്ലായിരുന്നു. സ്കൂട്ടറിൽ വന്നവർ ഹെൽമെറ്റ് ധരിച്ച് തൂവാല കൊണ്ട് മുഖം മൂടിയിരുന്നതായാണ് യുവതി മൊഴിനൽകിയത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.