കൊട്ടാരക്കര: കുളക്കട തിരുത്തിലമ്പലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് രാത്രി നടന്ന ഗാനമേളക്കിടയിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് യുവാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം 10 ന് നടന്ന സംഭവമാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
താഴത്തുകുളക്കട ലക്ഷം വീട് കോളനിയിൽ സതീഷിനെ (25) പുത്തൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സതീഷിന്‍റെ തലക്കും കഴുത്തിന്‍റെ ഇരുഭാഗങ്ങളിലും പൊലീസ് ലാത്തി കൊണ്ടടിച്ച് മുറിവേൽപിച്ചു. ഗാനമേളക്കിടെ സതീഷിനെ ആരോ പിടിച്ച് തള്ളി. തിരികെ അയാളെ തള്ളിനീക്കുന്നത് കണ്ട പൊലീസ് സതീഷിനെ അടിച്ച് ഓടിക്കാൻ ശ്രമിച്ചു. ഓടുന്നതിനിടെ നിലത്ത് വീണ സതീഷിനെ പൊലീസുകാർ കൂട്ടമായി ലാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട സതീഷ് കഴിഞ്ഞ ദിവസമാണ് താഴത്തുകുളക്കടയിലെ വീട്ടിൽ തിരിച്ചുവന്നത്.
സംഭവം ക്ഷേത്ര മൈതാനത്ത് ഉണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ സതീഷ് ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകും. അതേസമയം ഗാനമേളക്കിടയിലെ സംഘർഷം കൈവിട്ട് പോകാതിരിക്കാൻ ഇടപെടേണ്ടിവന്നതാണെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.