കൊട്ടിയം: പളളിയിൽ നിന്നു വിധവകൾക്കുള്ള ധനസഹായം അനുവദിച്ചെന്ന് പറഞ്ഞ് വികാരി ചമഞ്ഞെത്തിയയാൾ നിർധനയായ വയോധികയുടെ 7000 രൂപ തട്ടിയെടുത്തു കടന്നതായി പരാതി. മയ്യനാട് മുക്കം റോഡിൽ ഗുരുനാഗപ്പൻകാവിന് സമീപം കാവഴികത്ത് വീട്ടിൽ ശകുന്തളയുടെ പണമാണ് കവർന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കൊട്ടിയത്തെ പള്ളിയുടെ വികാരിയെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ വീട്ടിലെത്തിയത്.
പള്ളിയുടെ ധനസഹായമായി പെൺമക്കളുള്ള വിധവകൾക്ക് നൽകുന്ന രണ്ട് ലക്ഷം രൂപയും ,വീട് വക്കുന്നതിനായി ഒരു ലക്ഷവും അനുവദിച്ചതായി പറഞ്ഞു. പണം കൈപ്പറ്റുന്നതിന് മുമ്പ് പള്ളിയുടെ അനാഥാലയത്തിന് 7000 രൂപ സഹായം നൽകി രസീത് വാങ്ങണമെന്നും പറഞ്ഞു. വിശ്വസിച്ച ശകുന്തള സമീപത്തെ വീടുകളിൽ നിന്നും 3000 രൂപ സ്വരൂപിച്ചു. ബാങ്കിൽ ഉണ്ടായിരുന്ന നാലായിരം കൂടി എടുത്തു നൽകി.
പണം കൈപ്പറ്റിയ ശേഷം രസീതും രണ്ട് ലക്ഷം രൂപയുമായി രണ്ട് മണിക്കൂറിനുള്ളിൽ മടങ്ങിയെത്തുമെന്ന് പറഞ്ഞു ഇയാൾ മുങ്ങി. പിന്നീട് മയ്യനാട് മുക്കത്തെ പള്ളിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇരവിപുരം പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.