കൊട്ടിയം: പൊലീസിനെ ആക്രമിച്ച് അസഭ്യം പറഞ്ഞ് ജോലിക്ക് തടസ്സം സൃഷ്ടിച്ച മധ്യവയസ്കനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ പന്നിമൺ തൊടിയിൽ പുത്തൻവീട്ടിൽ നന്ദൻ (50) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
പന്നിമൺ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മദ്യപിച്ചെത്തി പെരുമാറുന്നത് കണ്ട് സ്ഥലത്തു നിന്നും മാറിപ്പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ ഇയാൾ പൊലീസ് ഉദ്ദ്യോഗസ്ഥരെ അസഭ്യം പറയുകയും, വനിത എസ്.ഐ യോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റെലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാമകുമാരി, സുകന്യ, സുജിത്ത് ജി. നായർ, അസി.സബ് ഇൻസ്പെക്ടർ സുനിൽ, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവരടങ്ങിയ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.