കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ അപകടങ്ങളുടെ എണ്ണവും വർധിച്ചു. വഴിവിളക്കുകളില്ലാതെ രാത്രി ദേശീയപാതയും പരിസരവും ഇരുട്ടിലായതാണ് അപകടങ്ങൾ വർധിക്കാൻ കാരണം. സർവിസ് റോഡുകളുടെയും ഓടകളുടെയും നിർമാണം ആരംഭിച്ചപ്പോൾ തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്ന വൈദ്യുതി തൂണുകൾ മാറ്റി. ഇതോടെ ദേശീയപാതയും പരിസരവും ഇരുട്ടിലായി.
കൊട്ടിയം പറക്കുളം മുതൽ മേവറം വരെയുള്ള ഭാഗത്തും ചാത്തന്നൂർ മുതൽ കല്ലുവാതുക്കൽ വരെയുള്ള ഭാഗത്തും വഴിവിളക്കുകളില്ല. പറക്കുളം കഴിഞ്ഞാൽ പട്ടരുമുക്കിലും ഉമയനല്ലൂർ പള്ളിക്കു മുന്നിലുമുള്ള ഹൈമാസ്റ്റ് വിളക്കുകളും ദേശീയപാതയോരത്തെ കടകളിലെ ലൈറ്റ് ബോർഡുകളുമാണ് ആകെയുള്ളത്. റോഡ് പുനർനിർമാണത്തോടൊപ്പം മാറ്റി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളിൽ തെരുവുവിളക്കുകൾ കൂടിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.