തീർഥാടന-വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി

കൊ​ല്ലം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ഡി​പ്പോ​യി​ല്‍നി​ന്ന് തീ​ർ​ഥാ​ട​ന-​വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ച്ച് മ​ല​പ്പു​റ​ത്തെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളാ​യ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്രം, തൃ​പ്ര​ങ്ങോ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്രം, ആ​ല​ത്തി​യൂ​ര്‍ ഹ​നു​മാ​ന്‍കാ​വ് ക്ഷേ​ത്രം, വൈ​രം​കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം, കാ​ടാ​മ്പു​ഴ ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ച് കൊ​ല്ലം ഡി​പ്പോ​യി​ല്‍ മ​ട​ങ്ങി എ​ത്തും. നി​ര​ക്ക്: 1600 രൂ​പ.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച് രാ​ത്രി 12 ഓ​ടു​കൂ​ടി തി​രി​ച്ചെ​ത്തു​ന്ന നെ​ഫ​ര്‍ട്ടി​റ്റി ക​പ്പ​ല്‍ യാ​ത്ര​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്‍ലാ​ന്‍ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്റെ നെ​ഫ​ര്‍ട്ടി​റ്റി എ​ന്ന ക്രൂ​യി​സ് ഷി​പ്പി​ല്‍ കൊ​ച്ചി​യി​ല്‍നി​ന്ന് 20 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​വും അ​ഞ്ചു മ​ണി​ക്കൂ​റും ക​ട​ലി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന യാ​ത്ര​യാ​ണി​ത്.

ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​കെ​യു​ള്ള മ​റ്റു ചെ​ല​വു​ക​ള്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടും. ടീ -​സ്‌​നാ​ക്‌​സ്, ബു​ഫൈ ഡി​ന്ന​ര്‍, ഡി.​ജെ മ്യൂ​സി​ക്, വി​വി​ധ​ത​രം ഗെ​യിം​സ് എ​ന്നി​വ ക​പ്പ​ലി​നു​ള്ളി​ല്‍ പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ലോ ​ഫ്ലോ​ര്‍ എ.​സി ബ​സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4240 രൂ​പ​യാ​ണ് ഒ​രാ​ള്‍ക്ക്. അ​ഞ്ചു വ​യ​സ്സി​നും 10 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ള്‍ക്ക് 1950 രൂ​പ​യും.

കൊ​ല്ലം ഡി​പ്പോ​യി​ല്‍നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് വാ​ഗ​മ​ണ്‍ വി​നോ​ദ യാ​ത്ര​യും, (നി​ര​ക്ക്: 1020) ഞാ​യ​റാ​ഴ്ച റോ​സ്മ​ല (നി​ര​ക്ക്: 770), രാ​മ​ക്ക​ല്‍മേ​ട് വി​നോ​ദ​യാ​ത്ര​യും (നി​ര​ക്ക്: 1070) 10ന് ​രാ​വി​ലെ അ​ഞ്ചി​ന് പാ​ണി​യേ​ലി​പോ​ര് ഉ​ല്ലാ​സ​യാ​ത്ര​യും (നി​ര​ക്ക്: 1050) പു​റ​പ്പെ​ടും. ബു​ക്കി​ങ്ങി​നാ​യി ഫോ​ൺ: 9747969768, 8921950903.

Tags:    
News Summary - KSRTC with budget tourism trips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.