ഷ​മീ​ര്‍

പോക്സോ കേസ്; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

കുളത്തൂപ്പുഴ: പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കുളത്തൂപ്പുഴ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതിയെയാണ് മടങ്ങിവരവേ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.

തിരുവനന്തപുരം മടവൂര്‍ ഞാറയില്‍കോണം പാറവിള വീട്ടില്‍ ഷമീര്‍ (32) ആണ് പിടിയിലായത്. 2014ല്‍ കേസിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ കൊല്ലം ജില്ല റൂറല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - pocso case the accused was arrested at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.