കുടുംബത്തിലെ മുഴുവൻ പേരും അടുത്ത ബന്ധുക്കളും അധ്യാപകരായ അപൂർവതയാണ് കരീപ്ര പ്ലാക്കോട് മഞ്ജു വിഹാറിൽ. ആ വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ എൻ. വിശ്വനാഥൻ ഉണ്ണിത്താെൻറ കുടുംബമാകെ അധ്യാപകരാണ്. വിശ്വനാഥൻ ഉണ്ണിത്താെൻറ ഭാര്യ, മക്കൾ, മരുമക്കൾ, അടുത്ത ബന്ധുക്കൾ അങ്ങനെ നീളുന്നു അധ്യാപകനിര. വിശ്വനാഥൻ ഉണ്ണിത്താൻ 2000ൽ പ്ലാക്കോട് ബി.ടി.വി.എൽ.പി സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററായിട്ടാണ് വിരമിച്ചത്. ഭാര്യ സി. തുളസിയമ്മ 2003 വരെ കരീപ്ര ഗവ.എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസായിരുന്നു.
മകൾ വി.ടി. മഞ്ജു പ്ലാക്കാട് ബി.ടി.വി.എൽ.പി.എസിൽ അധ്യാപികയാണ്. ഇവരുടെ ഭർത്താവ് രാജ്മോഹൻ ആദിച്ചനല്ലൂർ ഗവ.ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനാണ്. മകൻ വി.ടി. മനുനാഥ് മാമ്പുഴ എൽ.പി.എസിൽ അധ്യാപകനാണ്. വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. മനുവിെൻറ ഭാര്യ ദീപ്തി ആലപ്പുഴ ജില്ലയിലെ പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിൽ സംസ്കൃതം അധ്യാപികയാണ്. സഹോദരി ജഗദമ്മ പാലക്കാട് പല്ലശ്ശന എച്ച്.എസിൽനിന്നാണ് വിരമിച്ചത്.
കെ.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറി ശശികല വിശ്വനാഥൻ, ഉണ്ണിത്താെൻറ സഹോദരി പുത്രിയാണ്. മകൻ മനുനാഥിെൻറ ഭാര്യാപിതാവ് ഉദയഭാനു കുരീപ്പള്ളി എസ്.എ.ബി.ടി.എമ്മിലെ അധ്യാപകനായിരുന്നു. ഇദ്ദേഹത്തിെൻറ സഹോദരൻ കെ.ആർ. മോഹനൻ കാസർകോട്ട് അധ്യാപകനായി വിരമിച്ചു. അമ്മയുടെ അനുജത്തി ഉഷാകുമാരി മലപ്പുറം പൂക്കോട്ട് പാടത്തും അധ്യാപികയായിരുന്നു.
കല്ലുവാതുക്കൽ ഗവ.എൽ.പി സ്കൂൾ അധ്യാപിക സി. കവിത, കിളിമാനൂർ ഗവ.എൽ.പി സ്കൂൾ അധ്യാപിക ബിജാകുമാരി, ആറ്റുവശ്ശേരി എൽ.പി.എസ് അധ്യാപിക എസ്. ആശ, പന്തളം എൻ.എസ്.എസ് പോളിടെക്നിക് അധ്യാപകൻ ദീപു, അവിടതന്നെ അധ്യാപികയായ വീണ, കോട്ടയം പോളിടെക്നിക്കിലെ മിനി, പല്ലാവൂർ സ്കൂളിലെ ജെ. അനു, കരീപ്ര പി.ടി.വി.എൽ.പി.എസിലെ എ. മിനി, നെടിയവിള എച്ച്.എസ്.എസിലെ കുമാർ, നെടുമൺകാവ് ഗവ.യു.പി.എസിലെ സുനി എന്നിങ്ങനെ ഇരുപതോളം പേരാണ് ഇൗ കുടുംബത്തിൽനിന്ന് അധ്യാപകജോലിയുടെ മികവിലേക്കുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.