ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം; 40 ഓ​ളം വി​ള​ക്കു​ക​ള്‍ ക​വ​ര്‍ന്നു

കു​ണ്ട​റ: അ​മ്പി​പൊ​യ്ക ക​ള​രി അ​ത്തി​പ​റ​മ്പ് ദു​ര്‍ഗ ഭ​ദ്ര യോ​ഗീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. നി​ത്യ​പൂ​ജ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ 40ഓ​ളം വി​ള​ക്കു​ക​ള്‍ മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ത്തോ​ട് ചേ​ര്‍ന്നു​ള്ള ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വി​ള​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ന്‍ വി​ള​ക്കു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കു​ണ്ട​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ര​ണ്ടു ദി​വ​സം മു​മ്പ് മു​ക്കൂ​ട് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ല്‍ ഇ​രു​ന്ന ര​ണ്ടു വി​ള​ക്കു​ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു. ഈ ​മാ​സം ത​ന്നെ പാ​ട്ടു​പു​ര​യ്ക്ക​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, പെ​രു​മ്പു​ഴ ഗു​രു മ​ന്ദി​രം, ഞാ​ലി​യോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം, പ​ള്ളി​മു​ക്കി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്നു.

Tags:    
News Summary - Theft in the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.