കൊല്ലം: ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞുകിടക്കുന്നതു മൂലം വൻ വിലക്ക് വിൽപന നടത്തുന്നതിനായി ലക്ഷ്യമിട്ട് ആൾ താമസമില്ലാതെ പറമ്പിൽ ആധുനിക രീതിയിൽ സംവിധാനമൊരുക്കി പ്രവർത്തിച്ചിരുന്ന വാറ്റു ചാരായ കേന്ദ്രത്തിൽ എക്സൈസ് പരിശോധന നടത്തി. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിെൻറ നേതൃത്വത്തിൽ കല്ലുംതാഴം കുറ്റിച്ചിറ റോഡിെൻറ ആൾ താമസമില്ലാത്ത വീടിെൻറ പിറകിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്താണ് പരിശോധന നടത്തി ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
നാലുപേർ ചേർന്ന് ഗ്യാസ് അടുപ്പ് ഉപയോഗിച്ച് വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയത്. എക്സൈസ് എത്തുന്നതു കണ്ട വാറ്റുകാർ പറമ്പിെൻറ പിറകിലുള്ള കാടുപിടിച്ചുകിടക്കുന്ന ഭാഗം വഴി ഓടി രക്ഷപ്പെട്ടു.
തകര ഡ്രമ്മിൽ പ്രത്യേക രീതിയിൽ ഘടിപ്പിച്ച വാൽവിൽകൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിക്കുകയും തുടർന്ന്, ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ചൂടാക്കി കോപ്പർ കോയിലുവഴി കടത്തിവിട്ടാണ് ചാരായം വാറ്റിയിരുന്നത്. 500 ലിറ്ററിെൻറ ടാങ്ക്, 200 ലിറ്ററിെൻറ ബാരൽ എന്നിവയിൽ നിറയെ കോട കലക്കി സൂക്ഷിച്ചിരുന്നു. 100 ലിറ്ററിെൻറ ഇരുമ്പു ഡ്രമ്മിൽ 50 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഒരു ലിറ്റർ ചാരായം 3000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നതെന്ന് വിവരം ലഭിച്ചു.
ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജ മദ്യ ഉൽപാദനം വർധിക്കാൻ സാധ്യതയുണ്ടെന്നുള്ള ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പട്രോളിങ് ശക്തമാക്കി.
ചാരായം, വാറ്റ്, ലഹരി വ്യാപാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ 9400069439, 9400069440 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ് പ്രിവൻറിവ് ഓഫിസർമാരായ മനോജ് ലാൽ, നിർമലൻ തമ്പി , സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്. വിഷ്ണു, നിതിൻ അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവരും പരിശോധയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.