കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം ആകെ രേഖപ്പെടുത്തിയത് 15558 ആബസന്റി വോട്ടുകൾ. കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭ നിയോജക മണ്ഡലങ്ങളിലേയും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ നാലു നിയമസഭ നിയോജക മണ്ഡലങ്ങളിലുമായി ഉള്ള കണക്കാണിത്.
85 വയസ് കഴിഞ്ഞ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇത്തവണ വീടുകളിൽ വീട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിരുന്നു.
സൗകര്യം ഉപയോഗപ്പെടുത്തി നേരത്തെ അപേക്ഷിച്ചവർക്ക് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പിന് മുമ്പ് വീടുകളിൽ എത്തി വോട്ട് ചെയ്യിച്ചു. കൊല്ലം മണ്ഡലത്തിൽ ആകെ 8599 ആബ്സന്റി വോട്ടുകൾ ആണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത്.
ഇതിൽ 85 വയസ് കഴിഞ്ഞവര്‍ 4993 പേരും ഭിന്നശേഷിക്കാരായ 2208 പേരും ഉൾപ്പെടുന്നു. അവശ്യ സര്‍വീസ് വിഭാഗത്തിൽ പോസ്റ്റൽ വോട്ട് ചെയ്തത് 1398 പേരാണ്.
മാവേലിക്കര മണ്ഡലത്തിൽ ഉൾക്കൊള്ളുന്ന കൊല്ലത്തെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 5306 വോട്ടുകളാണ് ആബ്സെന്റി വിഭാഗത്തിൽ പെട്ടിയിൽ വീണത്. ഇവരിൽ 85 വയസ് കഴിഞ്ഞവര്‍ 3495 പേരും ഭിന്നശേഷിക്കാർ 1066 പേരും അവശ്യ സര്‍വീസ് വിഭാഗക്കാർ 745 പേരും ആണുള്ളത്.
ആലപ്പുഴ മണ്ഡലത്തിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ 85 കഴിഞ്ഞവര്‍ 1044 പേരും ഭിന്നശേഷിക്കാർ 322 പേരും അവശ്യ സര്‍വീസിൽ 287 പേരും നേരത്തെ വോട്ട് ഇടാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.
ഇതര ജില്ലകളിൽ നിന്നുള്ള തപാൽ വോട്ട് കൂടി എത്തുന്നതോടെ ആബ്സെന്റി വോട്ടർ ഉൾപ്പെടെയുള്ള ജില്ലയിലെ ആകെ തപാൽ വോട്ടുകളുടെ എണ്ണം വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.