കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27) പിടിയിലായത്. വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവതിയെ പല ദിവസങ്ങളിലും പിൻതുടർന്ന സന്തോഷ് കഴിഞ്ഞ 15 നാണ് ആക്രമണം നടത്തിയത്.
യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ സ്കൂട്ടറിൽ എത്തി തടഞ്ഞ് നിർത്തി അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ഐ.ബി. ആശ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.