മയ്യനാട്: സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇന്ദിരക്കുട്ടി ടീച്ചറുടെ മരണ വിവരമറിഞ്ഞ്, നാടിെൻറ നാനാതുറകളിൽപെട്ടവരാണ് മയ്യനാട് തോപ്പിൽ വീട്ടിൽ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
പ്രഗല്ഭനായ പിതാവ് മുൻ മുഖ്യമന്ത്രി സി. കേശവെൻറയും സഹോദരൻ കെ. ബാലകൃഷ്ണെൻറയും തണലിലല്ലാതെ, സ്വന്തം കഴിവ് ഉപയോഗിച്ച് നല്ല അധ്യാപികയെന്നും ഭരണാധികാരിയെന്നും പേരെടുക്കാൻ അവർക്ക് കഴിഞ്ഞു. മയ്യനാട് ആർ.സി ബാങ്ക് ഭരണ സമിതിയംഗവുമായിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ ത്രിമൂർത്തികൾ നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടും സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടും സംഘടിപ്പിച്ചിട്ടുള്ള യോഗങ്ങളിൽ ഇളയ സഹോദരിയൊടൊപ്പം സ്വാതന്ത്യ സമര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1994 ൽ അധ്യാപക വൃത്തിയിൽനിന്ന് വിരമിച്ച ശേഷമാണ് ജില്ല കൗൺസിലിലേക്ക് മത്സരിച്ച് വിജയിച്ചത്.
പിന്നീട്, മയ്യനാട് പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ച് ഭരണ പാടവം തെളിയിച്ചു. മന്ത്രി ജെ. ചിഞ്ചു റാണി, എം.എൽ.എമാരായ എം. നൗഷാദ്, ജി.എസ്. ജയലാൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ എം.പി പി. രാജേന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.