പത്തനാപുരം: നിയമവിധേയമായി നടത്തിയ വാഹനപരിശോധനയില്‍ അശാസ്ത്രീയമായി അമിതഭാരം കയറ്റിവന്ന വാഹനത്തിനാണ് പിഴയീടാക്കിയതെന്ന് വാഹനവകുപ്പ്. കഴിഞ്ഞ ദിവസം ടിപ്പര്‍ ഡ്രൈവര്‍മാരെ അകാരണമായി പിഴയീടാക്കിയെന്നാരോപിച്ച് കെ.ബി. ഗണേഷ്കുമാര് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇതിനെതുടര്‍ന്ന് വകുപ്പുമന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരിശോധന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തുകയും വാക്കേറ്റമുണ്ടാകുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. മറ്റ് നിരവധി ടിപ്പറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
പിടിച്ചെടുത്ത വാഹനം വെയ് ബ്രിഡ്ജില്‍ കൊണ്ടുപോകാൻ ഡ്രൈവർ തയാറാകാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന് നേരിട്ട് വാഹനം ഓടിച്ചത്.16 ടൺ കയറ്റാൻ പറ്റുന്ന വാഹനത്തിൽ 29 ടൺവരെയാണ് കൊണ്ടുപോകുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനം വിട്ടുനൽകാന്‍ തയാറെങ്കിലും ഡ്രൈവര്‍മാർ വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കൊല്ലം ആര്.ടി.ഒയുടെ നിർദേശപ്രകാരം വാഹനം കൊട്ടാരക്കരയിലേക്ക് മാറ്റുകയായിരുന്നെന്നും പത്തനാപുരം ആര്.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.