കൊല്ലം: എൽ.ഡി.എഫ് കൊല്ലം സ്ഥാനാർഥി എം. മുകേഷ് വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ന് കൊല്ലം ഹൈസ്കൂൾ ജങ്ഷനിലെ സി.ഐ.ടി.യു ഓഫിസിൽ നിന്ന് പ്രവർത്തകർക്കൊപ്പം ആരംഭിക്കുന്ന പ്രകടനത്തിനു ശേഷമാണ് കലക്ടറേറ്റിൽ പത്രിക സമർപ്പിക്കുക.
തെരഞ്ഞെടുപ്പ് പര്യടന പരിപാടികളില്ലാതിരുന്ന ബുധനാഴ്ച അഭിമുഖങ്ങളിൽ പങ്കെടുക്കുകയും രക്തസാക്ഷി സ്മാരക സന്ദർശനം നടത്തുകയുമാണ് ചെയ്തത്. വൈകീട്ട് പൗരത്വ സംരക്ഷണ സദസ്സിൽ നേരിട്ടെത്തി മുകേഷ് വോട്ടഭ്യർഥിക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്യാൻ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുകേഷിന്റെ കൈപിടിച്ചുയർത്തി സദസ്സിനെ അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.