ഓയൂർ: അഗ്നിരക്ഷാ സംവിധാനമില്ലാത്തതിനാൽ മരുതിമല ഇക്കോ ടൂറിസം പദ്ധതിക്ക് തിരിച്ചടിയാകുന്നു. വേനൽ സമയത്ത് നിരവധി തവണയാണ് മരുതിമലയിലെ പുല്ലിന് തീ പിടിത്തം ഉണ്ടാവുന്നത്. ആയിരത്തിൽ കൂടുതൽ വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ച രണ്ട് തവണയാണ് മരുതി മലയിൽ തീ പിടിത്തമുണ്ടായത്. പുല്ലിന് തീ പടർന്നപ്പോൾ സമീപത്തായിനിന്ന വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മലമുകളിൽ അഗ്നിരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കിൽ അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തീ അണക്കൽ പ്രവർത്തനങ്ങൾ നടത്തുമായിരുന്നു. രണ്ടാഴ്ച മുമ്പാണ് മലമുകളിൽനിന്ന് 1000 അടി താഴ്ചയിൽ യുവതി മലയടിവാരത്തിൽ വീണത്.
അഗ്നിരക്ഷാ സംവിധാനങ്ങൾഏർപ്പെടുത്തിയിരുന്നുവെങ്കിൽ പെൺകുട്ടിയെ വേഗംതന്നെ ആശുപത്രിയിലെത്തിക്കാൻ സാധിക്കുമായിരുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ 50 ലക്ഷം രൂപയാണ് മരുതിമലക്കായി അനുവദിച്ചിരിക്കുന്നത്. എന്നാൽ മലമുകളിലെ ലഹരി ഉപയോഗങ്ങൾ തടയുന്നതിന് നടപടി ഉണ്ടായിട്ടില്ല. 10 വർഷം മുമ്പ് മലമുകളിൽനിന്ന് യുവാവ് 1000 അടി താഴ്ചയിൽ വീണ് മരിച്ചു. ശേഷമാണ് മലമുകളിന് ചുറ്റും വേലികെട്ടൽ നടത്തിയത്. എന്നാൽ, അഗ്നിരക്ഷാ സംവിധാനങ്ങൾ ഇന്നും സജ്ജീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.