കൊല്ലം: പീരങ്കി മൈതാനം, ആശ്രാമം മൈതാനം എന്നിവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. ഇവ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും അനിവാര്യമാണെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര, വാണിജ്യ പരിപാടികൾക്ക് ജില്ലകേന്ദ്രത്തിലെ ഈ മൈതാനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഇവിടെയും ആശ്രാമം ജൈവ വൈവിധ്യ മേഖലകളിലും നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കണം.
കോർപറേഷന്റെ അനുമതിയില്ലാതെ, എകപക്ഷീയമായി റവന്യൂ ടവർ നിർമിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കോടതി സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നതിനാൽ സിവിൽ സ്റ്റേഷനിൽ 13 കോടതികളും അനുബന്ധ ഓഫിസുകളും ഒഴിയുന്നതിനാൽ, പുതിയ റവന്യൂടവർ നഗരകേന്ദ്രത്തിൽ ആവശ്യമില്ലെന്നും നേതാക്കൾ പറഞ്ഞു.
കൺവീനർ എൻ. അനിരുദ്ധൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, അഡ്വ.ജി.ലാലു, തൊടിയിൽ ലുക്ക്മാൻ, ജി.പത്മാകരൻ, കടവൂർ സി.എൻ.ചന്ദ്രൻ, അഡ്വ.എസ്.രാജു, പെരിനാട് വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.