കൊല്ലം: ഫോക്കസ് ഒൗട്ടായ ജീവിതത്തിലേക്ക് നോക്കി നെടുവീർപ്പിടുകയാണ് േഫാേട്ടാഗ്രാഫർമാർ. അമൂല്യ നിമിഷങ്ങെള കാമറക്കൂട്ടിലാക്കി കരുപിടിപ്പിച്ച ജീവിതം ഇപ്പോൾ വീണ് പൊട്ടിയ ലെൻസ് പോലെയായിരിക്കുന്നു. മൊബൈൽ ഫോൺ കാമറ യുഗത്തിനും മുക്കിലും മൂലയിലുമെത്തിയ ഡി.എസ്.എൽ.ആർ വിപ്ലവത്തിനുമിടയിൽ തട്ടിമുട്ടി മുന്നോട്ടുപോയവർക്കാണ് കോവിഡ് പട്ടിണിക്കാലം സമ്മാനിച്ചത്.
ചില ഇളവ് ഇപ്പോൾ ലഭിച്ചെങ്കിലും സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ചെലവിനുള്ളത് പോലും ഒന്നും കിട്ടാത്ത അവസ്ഥയാണ്. ഫോേട്ടാഗ്രാഫർക്കും വീഡിയോഗ്രാഫർമാർക്കൊപ്പം ആൽബം ഡിസൈർമാർ, ഗ്രേഡിങ് ചെയ്യുന്നവർ, എഡിറ്റർമാർ, ഉപകരണങ്ങൾ വിൽക്കുന്നവരും അറ്റകുറ്റപ്പണി നടത്തുന്നവരും അങ്ങനെ ആളുകൾ നിരവധിയാണ്.
വല്ലപ്പോഴും പാസ്പോർട്ട് സൈസും കുടുംബചിത്രങ്ങളും എടുക്കാൻ വരുന്നവരും പ്രിൻറ് എടുക്കാൻ വരുന്നവരും മാത്രമാണ് സ്റ്റുഡിയോകളിലെ സന്ദർശകരായി ഉള്ളത്. വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ജന്മദിനങ്ങളും മരണങ്ങളും ജ്ഞാനസ്നാനം, ആദ്യ കുർബാന പോലുള്ള ചടങ്ങുകളും പകർത്തിയാണ് ഫോേട്ടാഗ്രാഫർമാർ ജീവിതം മുന്നോട്ടുനീക്കിയിരുന്നത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി കോവിഡ് കാരണം കുടുംബ ചടങ്ങുകളുടെ എണ്ണം കുറഞ്ഞതോടെ ഫോേട്ടാഗ്രാഫർമാരുടെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ലോക്ഡൗൺ വന്നപ്പോൾ പൂട്ടുവീണ തൊഴിലിന് നിയന്ത്രണങ്ങൾ അയയുേമ്പാഴും തിരിച്ചുകയറുന്നെതങ്ങനെ എന്ന ആശങ്കയിലാണിവർ.
കാമറയുമായി നടന്ന് ഫോേട്ടാ എടുത്താൽ മതിയല്ലോ എന്ന് പറയുന്നവരാരും ഫോേട്ടാഗ്രാഫർമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാറില്ല. ഒരു വിവാഹം ഷൂട്ട് ചെയ്യാൻ പോകണമെങ്കിൽ കാമറക്കും അനുബന്ധ സംവിധാനങ്ങൾക്കുമായി അഞ്ച് ലക്ഷം രൂപയുടെ എങ്കിലും ചെലവുണ്ട്. കാമറക്ക് വിലകൂടുന്നതിനനുസരിച്ച് ഫോേട്ടാക്ക് മികവും കൂടും എന്നതിനാൽ ഏറ്റവും മികച്ചത് തന്നെ ഇൗ രംഗത്ത് പിടിച്ചുനിൽക്കാൻ വാങ്ങിയേ കഴിയൂ. ഇവ രണ്ട്-മൂന്ന് വർഷമാകുേമ്പാഴേക്കും മാറ്റി പുതിയ അപ്ഡേഷൻ നടത്തുകയും വേണം.
ഇൗ കാമറ സംവിധാനങ്ങൾ സുരക്ഷിതമായി െകാണ്ടുപോകാൻ മിക്കവാറും പേരും കാറും വാങ്ങേണ്ടിവരും. സ്റ്റുഡിയോ നടത്തിപ്പിനും സഹായികൾക്കും വേണ്ടി വരുന്ന ചെലവുകൾ വേറെ. പ്രഫഷനൽ രംഗത്ത് ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നവരെല്ലാം 10 ലക്ഷം രൂപയുടെ എങ്കിലും കടത്തിലാണ് നിൽക്കുന്നത്.
ഭൂരിഭാഗവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഇതിനായി വായ്പകൾ എടുത്തിട്ടുള്ളത്. കോവിഡിൽ പണി മുടങ്ങിയതോടെ ഇത്തരത്തിൽ എടുത്ത വായ്പകൾ തിരിച്ചടക്കുന്നെതങ്ങനെയെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇൗ സമൂഹം.
ഏറ്റവും വലിയ വരുമാനമാർഗമായ വിവാഹങ്ങൾക്ക് ഷൂട്ടിങ് ലഭിച്ചാലും ഇപ്പോൾ നഷ്ടമാണ് ബാക്കി. വലിയരീതിയിൽ വിലപേശിയാണ് ആളുകൾ ജോലി നൽകുന്നത്. പെങ്കടുക്കുന്ന ആളെണ്ണം കുറഞ്ഞതോടെ ഫോേട്ടാകളും കുറയും. ഇതോടെ ആൽബത്തിലെ ലീഫുകളും കുറയും. മുമ്പ് ശരാശരി 50 ലീഫുള്ള ആൽബം ഇറക്കിയിരുന്ന സ്ഥാനത്ത് ഇന്ന് 20ന് താഴെയാണ്. രണ്ട് ഫോേട്ടാഗ്രാഫർമാരും സഹായികളും ഉൾപ്പെടെ നാല് പേർക്കെങ്കിലും ജോലി ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഒരു ഫോേട്ടാഗ്രാഫർക്ക് മാത്രമാണ് ജോലിയുണ്ടാകുക. കോവിഡ് പേടി കാരണം കുട്ടികൾ ഉൾപ്പെടുന്ന ചടങ്ങുകളിൽ പുറത്തുനിന്നുള്ള േഫാേട്ടാഗ്രാഫർ വേണ്ടെന്നാണ് വീട്ടുകാരും തീരുമാനിക്കുക.
സ്റ്റുഡിയോ നടത്തിപ്പുകാർക്ക് ഉപകരണങ്ങൾ കേടാവുന്ന വകയിൽ പണച്ചെലവ് പിന്നാലെ വരും. ഇൗ മഴക്കാലത്ത് അടച്ചുപൂട്ടിയിരിക്കുന്ന കടക്കുള്ളിൽ കമ്പ്യൂട്ടർ, പ്രിൻറർ ഉൾപ്പെടെ ഉപകരണങ്ങൾ കേടുവരുമെന്ന ആശങ്ക മുൻ അനുഭവത്തിെൻറ അടിസ്ഥാനത്തിലാണ് അവർ പങ്കുെവക്കുന്നത്. ഉപയോഗിക്കാതെ ഇരിക്കുന്ന പ്രിൻററിലെ വിലകൂടിയ മഷി, വീണ്ടും പണി തുടങ്ങുേമ്പാഴേക്കും ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ നശിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നശിച്ചാൽ, ചെയ്ത് െവച്ചിരിക്കുന്ന വർക്ക് മുഴുവൻ നഷ്ടമാകും എന്ന വെല്ലുവിളിയുമുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ സ്വരുക്കൂട്ടി െവച്ച സമ്പാദ്യം എല്ലാം നഷ്ടമായി. പിന്നീട് ഇൗ ഒരുവർഷം തകർച്ചയിലേക്ക് മാത്രം പോയതോടെ ഇപ്പോൾ പലരും കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന് സംഘടന നേതാക്കൾ തന്നെ പറയുന്നു.
അടഞ്ഞുകിടക്കുന്ന കടകൾക്ക് വാടക നൽകാൻ പോലും ആരുടെയും കൈയിൽ ഒന്നും ബാക്കിയില്ല. ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ കഴിഞ്ഞ തവണ സഹായം നൽകിയിരുന്നു. ഇത്തവണ അവർക്കും സഹായിക്കാൻ നിർവാഹമില്ലാത്ത ദുരവസ്ഥയാണ്. ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോകൾക്ക് വാടക ഇളവിനായി സർക്കാർ സഹായം കാത്തിരിക്കുകയാണിവർ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പകൾക്ക് മൊറേട്ടാറിയമോ പലിശയിളവോ ലഭിക്കാനെങ്കിലും ഇടപെടണം എന്നവർ ആവശ്യപ്പെടുന്നത് അതിജീവിക്കാനുള്ള പ്രതീക്ഷ തേടിയാണ്.
•തൊഴിൽ സാധ്യതകൾ മുഴുവൻ മങ്ങി. ഒൗട്ട്ഡോർ ജോലികൾ നഷ്ടപ്പെട്ടു. സ്റ്റുഡിയോകളും കനത്ത നഷ്ടത്തിലാണ്. മൊത്തത്തിൽ വഴി മുട്ടിനിൽക്കുന്ന ജീവിതമാണ് ഫേേട്ടാഗ്രാഫർമാരുടേത്. കാണുേമ്പാൾ തോന്നില്ലെങ്കിലും പലരും പട്ടിണിയുടെ വക്കിലാണ്. അവഗണിക്കപ്പെട്ട വിഭാഗമായ ഞങ്ങളുടെ ദുരിതം കാണാൻ അധികൃതർ കണ്ണുതുറക്കണം.
•സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വാടക ഇളവ് നൽകാൻ സർക്കാർ ഇടപെടണം. അതുപോലെ തന്നെ സ്വകാര്യ വായ്പ സ്ഥാപനങ്ങളിൽ നിന്ന് പലിശ ഇളവ് ലഭിക്കാനും നടപടി വേണം.
• കിട്ടിയ ജോലികൾ ഭൂരിഭാഗവും കാൻസലായി. സീസൺ ആരംഭത്തിലാണ് ഇപ്പോഴും കോവിഡ് രൂക്ഷമായത്. വായ്പകൾക്ക് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.