യുവാവിനെ ആക്രമിച്ച കേസ്​: പിതാവ്​ പിടിയിൽ; മകനെതിരെ ലുക്കൗട്ട് നോട്ടീസ്

ഇരവിപുരം: മകനൊടൊപ്പം ചേർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ, പിതാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മകനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആയുധങ്ങൾ കാണിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കെവെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വടക്കേവിള പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ അഷ്​ടപാലൻ(54) ആണ് അറസ്​റ്റിലായത്. മകൻ ആദർശ് (26) നെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇക്കഴിഞ്ഞ 17 ന് രാത്രി പനയം സ്വദേശി മി​േൻറഷ് മോഹനെ ചൂരാങ്ങൽ പാലത്തിനടുത്തു വച്ച് പിതാവും മകനും ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് കീഴിലുള്ള ഡാൻസാഫ് ടീമും, ഇരവിപുരം സി.ഐ.വിനോദി​െൻറ നേതൃത്വത്തിൽ രൂപവത്​കരിച്ച പ്രത്യേക അന്വേഷണ സംഘവും തിരച്ചിൽ നടത്തിവരവെയാണ് ആയുധങ്ങളുമായി ഇയാൾ ഒളിത്താവളത്തിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്.

തുടർന്ന് ഇരവിപുരം എസ്.ഐ.മാരായ അനീഷ്, ദീപു, ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒളിത്താവളം വളഞ്ഞ്​ ഇയാളെ പിടികൂടുകയായിരുന്നു. പ്രൊബേഷണറി എസ്.ഐ. അഭിജിത്ത്, ജി.എസ്‌.ഐ. സുനിൽ, എ.എസ്.ഐ. ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.