കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് കോൺഗ്രസിലും യു.ഡി.എഫിലും കലഹം തുടങ്ങി. നേരത്തേ തന്നെ ഗ്രൂപ് പോര് സജീവമായിരുന്ന കോൺഗ്രസിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ ആരോപണ പ്രത്യാരോപണങ്ങളും സജീവമായി. കോൺഗ്രസിലെ ഗ്രൂപ് വഴക്കിെൻറയും പിടിപ്പുകേടിെൻറയും ഫലം അനുഭവിക്കേണ്ടിവന്നത് തങ്ങളും കൂടിയാണെന്ന രോഷം ഘടകകക്ഷികളും പ്രകടിപ്പിക്കുന്നു.
എന്നാൽ, താെഴത്തട്ടിലുള്ള പ്രവർത്തകർക്കും നേതാക്കൾക്കും കിട്ടുമായിരുന്ന അവസരങ്ങൾ കളഞ്ഞുകുളിച്ച നേതാക്കൾക്കെതിരെ കോൺഗ്രസിൽ ഗ്രൂപ് ഭേദമെന്യേ പ്രതിഷേധവും ഉയരുകയാണ്. മുതിർന്ന നേതാക്കൾക്കിടെയിലെ ഗ്രൂപ് വഴക്ക് മാത്രമല്ല, വ്യക്തിതാൽപര്യങ്ങളുമാണ് പാർട്ടിെയ ഇൗ പരുവത്തിലെത്തിച്ചതെന്നതാണ് പൊതു ആക്ഷേപം.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റുറപ്പിക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവുമില്ലാത്ത നേതാക്കളുടെ സമീപനങ്ങളാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒരേ സീറ്റിൽ കണ്ണുെവച്ചിട്ടുള്ള പല നേതാക്കൾ പരസ്പരം നടത്തിയ പാരവെപ്പുകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാനോ സംഘടന സംവിധാനം ചലിപ്പിക്കാനോ കാര്യമായി ആരുമുണ്ടായില്ലെന്ന പരാതിയും ശക്തമാണ്. പ്രചാരണത്തിൽ ഒരു ഏകോപനവുമില്ലായിരുന്നുവെന്ന പരാതി സ്ഥാനാർഥികൾക്കും കോൺഗ്രസുകാർക്കും മാത്രമല്ല, ഘടകകക്ഷികൾക്കുമുണ്ട്.
കോവിഡ് കാലത്തും എൽ.ഡി.എഫും ബി.ജെ.പിയും താഴെത്തട്ടിൽ ശക്തമായ പ്രവർത്തനം നടത്തിയപ്പോൾ, പ്രചാരണത്തിന് ഒപ്പം ചെല്ലാൻ ആരുമില്ലാത്ത അവസ്ഥയാണ് തങ്ങൾക്കുണ്ടായതെന്ന പരാതി കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ ഉയർത്തുന്നു. കോൺഗ്രസിലെ ഗ്രൂപ് വഴക്കും അനൈക്യത്തിനും പുറമേ, സ്ഥാനാർഥി നിർണത്തിലെ പിഴവും തരിച്ചടിക്ക് കാരണമായയെന്നും ന്യൂനപക്ഷ വിഭാഗത്തിനടക്കം കോർപറേഷൻ, ജില്ല പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന നൽകിയില്ലെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.
അതിനിടെ, ചില ഡിവിഷനുകളിലെ തോൽവി സി.പി.െഎയിലും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രൂപ് പോരിൽ പാർട്ടിയുടെ 'മോസ്ക്കോ' ആയി ചിത്രീകരിക്കെപ്പടുന്ന കോർപറേഷൻ, കടപ്പാക്കട ഡിവിഷനിൽ തോൽക്കുകയും അവിടെ ബി.ജെ.പിക്ക് ജയിക്കാൻ അവസരമൊരുക്കുകയും ചെയ്തത് വിഷയമായിട്ടുണ്ട്. ഉളിയക്കോവിലിൽ മുതിർന്ന നേതാവ് ഉളിയക്കോവിൽ ശശിയുടെ പരാജയവും കാവനാട്ട് പാർട്ടി സ്ഥാനാർഥിക്കെതിരെ മുതിർന്ന നേതാക്കൾ നിലപാടെടുത്തതും പാർട്ടി അടുത്ത ദിവസങ്ങളിൽ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.