മു​ഹ​മ്മ​ദ് ഷാ

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

പ​ത്ത​നാ​പു​രം: കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​മെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടി. ന​ടു​ക്കു​ന്ന് പു​ത്ത​ൻ പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ (41) ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചാ​രാ​യം വാ​റ്റ് കേ​സി​ൽ 2021 ൽ ​റി​മാ​ൻ​ഡി​ലാ​യ പ്ര​തി കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യം നേ​ടി​യ​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റി​ന​ട​ന്ന ഇ​യാ​ൾ​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര അ​ബ്കാ​രി കോ​ട​തി വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന പൊ​ലീ​സ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ വി​വ​രം മ​ന​സ്സി​ലാ​ക്കി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ത്​​ലാ​ല്‍, എ.​എ​സ്.​ഐ ശ്രീ​ലാ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ബ​രീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​മി​ത്ത്, ജാ​ബി​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Accused who went abroad on bail arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.