ലോക്ഡൗണിനുശേഷം ബസ് സർവിസില്ല; മലയോരഗ്രാമങ്ങളിൽ യാത്രാദുരിതം

പത്തനാപുരം: ലോക്ഡൗണിനെ തുടർന്ന്​ കെ.എസ്.ആർ.ടി.സി മലയോരഗ്രാമങ്ങളിലേക്ക് നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചില്ല. മിക്ക ഗ്രാമങ്ങളും ഗതാഗതസംവിധാനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. മാർച്ചിന് മുമ്പ് 47 സർവിസുകളാണ് പത്തനാപുരം ഡിപ്പോയിൽ നിന്ന് പ്രവർത്തിച്ചിരുന്നത്.

ഇപ്പോള്‍ 15 സർവിസുകൾ മാത്രമാണ് ദിനംപ്രതി ഓടുന്നത്. ഇതിൽ കാര്യറ, പൂങ്കുളഞ്ഞി, കറവൂർ, പോത്തുപാറ എന്നീ സർവിസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. പാടം-വെള്ളംതെറ്റി സർവിസ് ദിനംപ്രതി രണ്ടെണ്ണം മാത്രമാണ് നടന്നത്. കൊട്ടാരക്കര-പുന്നല ഷെഡ്യൂൾ വിരലിലെണ്ണാവുന്നത് മാത്രമായി.

ഉദ്യോഗസ്ഥരുടെ കുറവും യാത്രക്കാരുടെ കുറവുമാണ് പഴയ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാൻ അധികൃതർ മടിക്കുന്നതിന് പ്രധാന കാരണം. ദീർഘദൂര സർവിസുകൾ പത്തിലധികം ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ചില്‍ താഴെ മാത്രമാണ്.

എന്നാൽ കെ.എസ്.ആർ.ടി.സി സർവിസുകളെ മാത്രം ആശ്രയിക്കുന്ന മലയോര ഗ്രാമങ്ങളിലെ ജനങ്ങൾ എറെ ബുദ്ധിമുട്ടിലാണ്. കറവൂർ, പോത്തുപാറ, ചിറ്റാശ്ശേരി, കമുകുംചേരി എന്നീ പ്രദേശങ്ങളിൽ സമാന്തര സർവിസുകൾ പോലുമില്ല. മലയോരഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - bus service stopped during lockdown to highrange didnt restarted yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.