ഭാര്യയെയും മക്കളെയും ഭര്‍ത്താവ് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി


പ​ത്ത​നാ​പു​രം: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കാ​ര്യ​റ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് ഭ​ർ​ത്താ​വി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ മ​ക്ക​ൾ ദി​വ​സ​ങ്ങ​ളാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മ​ക്ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷം ഭാ​ര്യ​യെ​യും കൂ​ട്ടി പി​ക്അ​പ്പി​ല്‍ അ​ലി​മു​ക്ക് അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ പോ​യി. റൂ​ട്ടി​ല്‍ തൊ​ടി​ക്ക​ണ്ട​ത്തി​നും കോ​ട്ട​ക്ക​യ​ത്തി​നും മ​ധ്യേ നി​ര​ത്തു​പാ​റ​യി​ല്‍ ​െവ​ച്ച് വാ​ഹ​നം പാ​ത​യോ​ര​ത്തെ മ​ണ്‍തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​സ​മ​യം എ​തി​രെ വ​ന്ന കാ​ർ​യാ​ത്രി​ക​ര്‍ സം​ശ​യം തോ​ന്നി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വി​ടെ​നി​ന്നും ഇ​വ​രെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഭാ​ര്യ​യും മ​ക്ക​ളെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ പ​ത്ത​നാ​പു​രം ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


Tags:    
News Summary - Complaint that the husband tried to endanger his wife and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.