പത്തനാപുരം: കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള അക്വിഡയറ്റും അടിഞ്ഞുകൂടുന്നത് ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യം. നീരൊഴുക്കിനുവരെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റും അടിഞ്ഞുകൂടിയിട്ടും നീക്കംചെയ്യാന്‍ നടപടിയില്ല.
പത്തനാപുരം വാഴപ്പാറയിലെ പ്രഷര്‍ അക്വഡറ്റിന് സമീപം മാലിന്യം തടഞ്ഞുനിര്‍ത്തുന്നതിനായി ട്രാഷ് റാക്കുകള്‍ (അരിപ്പ) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. മാലിന്യം കൂടിക്കിടന്ന് അമിതമായ അളവില്‍ ജലം ഉയര്‍ന്നാല്‍ കനാലിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭീഷണിയാണ്.
അഞ്ചുവര്‍ഷം മുമ്പ് ട്രാഷ് റാക്കുകളില്‍ മാലിന്യം നിറഞ്ഞ് പ്രഷര്‍ അക്വിഡയറ്റിന് പുറത്തേക്ക് ജലം ഒഴുകുകയും സംസ്ഥാന പാതയുള്‍പ്പെടെ തകരുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ക്കും നാശനഷ്ടം ഉണ്ടായിരുന്നു. കുപ്പികള്‍, തെര്‍മോകോള്‍, ചെരുപ്പുകള്‍, കവറുകള്‍ എന്നിവ അരിപ്പയിലെ സുഷിരത്തിലൂടെ ഒഴുകി പോകുകയാണ്.
കഴിഞ്ഞവര്‍ഷം ലക്ഷകണക്കിന് രൂപ മുടക്കി പുതിയ ട്രാഷ് റാക്കുകള്‍ സ്ഥാപിച്ചെങ്കിലും പ്രയോജനപ്രദമായില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.