പത്തനാപുരം: സ്ഥാനാര്‍ഥികൾക്കൊപ്പം ജോയല്‍ റെജിയും തിരക്കിലാണ്.
തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്ക് തെൻറ ശബ്ദത്തിലൂടെ വിസ്മയം സൃഷ്ടിക്കുകയാണ് പിറവന്തൂര്‍ കറവൂര്‍ പുത്തന്‍ കടയില്‍ റെജി - ജാന്‍സി ദമ്പതികളുടെ മകന് ജോയല്‍ റെജി. ഇത്തവണ മുന്നണികള്‍ക്കായി തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ആലപിക്കുന്നത് ഈ പത്താം ക്ലാസുകാരനാണ്.
പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുവയസ്സുമുതല്‍ സംഗീതം അഭ്യസിക്കുന്ന ജോയല്‍ 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാടിയിരുന്നു. ഇത്തവണ 'എല്ലാരും ചൊല്ലണ്....', 'അസര്‍ മുല്ല...' എന്നീ വരികളുടേതടക്കം നിരവധി പാരഡി ഗാനങ്ങളാണ് പാടിയത്. ഇതിന് പുറമെ വിവിധ വേദികളിൽ സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടാറുണ്ട്.
ഒാടനാവട്ടം രാജന് കോസ്മിക്കിെൻറ ശിക്ഷണത്തില്‍ കര്‍ണാടിക് സംഗീതം പരിശീലിക്കുന്നുണ്ട്. ഗാനങ്ങള്‍ വീട്ടില്‍ തന്നെ പാടി െറക്കോഡ് ചെയ്തശേഷം പിന്നണികൂടി ഉള്‍പ്പെടുത്താനായി െറക്കോഡിങ് സ്റ്റുഡിയോകള്‍ക്ക് നല്‍കും.
മാതാപിതാക്കൾ നല്കുന്ന പരിശീലനവും വേദികളിലെത്തുമ്പോള്‍ സഹായകമാകുന്നതായി ജോയല്‍ പറയുന്നു. പിതാവ് റെജി വെല്‍ഡിങ് തൊഴിലാളിയാണ്. കര്‍ഷകവിപണി ജീവനക്കാരിയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.